ചവറ : പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ 12 ദിവസത്തെ വൃശ്ചികോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടന്നു. തുടർന്ന് നാൽപ്പതോളം കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളവും അരങ്ങേറി.

To advertise here,

ഉത്സവത്തിന് തുടക്കം കുറിച്ചുള്ള സാംസ്‌കാരികസമ്മേളനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. അനിൽ ജോയ് അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ക്ഷേത്രം സെക്രട്ടറി പി. സജി, അസി. സെക്രട്ടറി എസ്. ദിനേശ്, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആയിരത്തോളം ഭജനമഠങ്ങളിലാണ് ഇക്കുറി ഭജനം പാർക്കാൻ ഭക്തർ എത്തിയിരിക്കുന്നത്. ബുധനാഴ്ച 4.30-ന് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവീചരിതം ഉൾക്കൊള്ളുന്ന തോറ്റംപാട്ട് ആരംഭിക്കും.

ഉത്സവത്തിന്റെ ഭാഗമായി കലാപരിപാടികൾ, വിശേഷാൽ സമ്മേളനങ്ങൾ, എതിരേൽപ്പ്, സർപ്പബലി, പള്ളിവേട്ട, പൊങ്കാല, തിരുമുടി എഴുന്നള്ളത്ത് എന്നിവയും നടക്കും.