ഹരിപ്പാട് : കെ.എസ്.ആർ.ടി.സി. ഹരിപ്പാട് ഡിപ്പോയിൽനിന്നു മൂന്ന് പമ്പാ സർവീസുകൾ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥനും നഗരസഭാധ്യക്ഷ വൃന്ദാ എസ്. കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
സർവീസുകൾ
:രാത്രി 7.30-ന് ഹരിപ്പാട്- തൃക്കുന്നപ്പുഴ ക്ഷേത്രം - വലിയകുളങ്ങര ക്ഷേത്രം - മാവേലിക്കര - ചെങ്ങന്നുർ വഴി പമ്പ. രാത്രി 7.45- ന് - ഹരിപ്പാട് - കാർത്തികപ്പള്ളി - ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രം - മുതുകുളം - പുല്ലുകുളങ്ങ ക്ഷേത്രം - കായംകുളം വഴി പമ്പ.രാത്രി ഒൻപത്- ഹരിപ്പാട് സുബ്രമണ്യസ്വാമീ ക്ഷേത്രം- മണ്ണാറശാല നാഗരാജാ ക്ഷേത്രം - ചെങ്ങന്നൂർ വഴി പമ്പ. എ.ടി.ഒ. അനിൽകുമാർ അധ്യക്ഷത വഹിച്ചു, പാസഞ്ചേഴ്‌സ് ഫോറം പ്രസിഡന്റ് വി. ഷുക്കൂർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ഹരിപ്രസാദ്, സ്റ്റേഷൻ മാസ്റ്റർ സജീഷ് ചെറിയാൻ, കാവിൽപ്പടിക്കൽ ദേവീക്ഷേത്രം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ, പി.ജി. ശാന്തകുമർ, അബ്ദുള്ള, ടി.എം. ഷിബു, ഗോപകുമാർ, സാനന്ദ്, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
മുതുകുളം : ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽനിന്ന് മുതുകുളം പാണ്ഡവർകാവ്, പുല്ലുകുളങ്ങര ധർമശാസ്താ ക്ഷേത്രങ്ങൾ വഴി പമ്പയ്ക്കു പോകുന്ന മണ്ഡലകാല കെ.എസ്.ആർ.ടി.സി. ബസ് സർവീസിന്റെ ഉദ്ഘാടനം ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരൻ നിർവഹിച്ചു. കാവിൽപ്പടിക്കൽ ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷനായി.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളീദേവി, ഹരിപ്പാട് പാസഞ്ചേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. വി. ഷുക്കൂർ, ജനപ്രതിനിധികളായ ജി. സജിനി, എ.എം. നൗഷാദ്, മിനി ശ്രീജേഷ്, ദേവസ്വം മാനേജർ ആർ. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.എല്ലാദിവസവും 7.45-നാണ് ബസ് പുറപ്പെടുക. 232-രൂപയാണ് ടിക്കറ്റുനിരക്ക്.
Published: 18 Nov 2026, 02:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented