കൊല്ലം : വിബി ജി റാംജി പദ്ധതിയിലെ തൊഴിലുറപ്പ് മേറ്റുമാർക്ക് ഒരുവർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പളക്കുടിശ്ശിക ഉടൻ നൽകാൻ സർക്കാർ നടപടിവേണമെന്ന് മേയർ എ.കെ. ഹഫീസ് പറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേതനക്കുടിശ്ശിക നൽകാത്ത പക്ഷം 26-ന് പ്രക്ഷോഭം ആരംഭിക്കാൻ യോഗം തീരുമാനിച്ചു.

To advertise here,

ജില്ലാ ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് അധ്യക്ഷത വഹിച്ചു. ബി. ശങ്കരനാരായണപിള്ള, കൊട്ടാരക്കര ഫിലിപ്പ്, ഡി. ചന്ദ്രബോസ്, മൈലക്കാട് സുനിൽ, പനയം സജീവ്, കോതേത്ത് ഭാസുരൻ, ബാബുക്കുട്ടൻപിള്ള, എം. നൗഷാദ്, തടത്തിൽ സലിം തുടങ്ങിയവർ പ്രസംഗിച്ചു.