ചാരുംമൂട് : പാലമേൽ ഗ്രാമപ്പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര റിഫായി ജങ്ഷനു വടക്ക് ഒമ്പതാംവാർഡിൽ മണ്ണെടുപ്പു നടന്നസ്ഥലം ജിയോളജി ഉദ്യോഗസ്ഥർ ബുധനാഴ്ച സന്ദർശിക്കും. പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് ഉദ്യോഗസ്ഥരെത്തുന്നത്.

To advertise here,

ആദിക്കാട്ടുകുളങ്ങര തയ്യിൽ തെക്കേതിൽ അഷ്‌റഫ് റാവുത്തർക്ക് വീട് വെക്കുന്നതിനായാണ് 24 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും മണ്ണെടുക്കുന്നതിനു പഞ്ചായത്ത് പെർമിറ്റ് നൽകിയത്. ഇതിനായുള്ള ഏഴംഗ പഞ്ചായത്ത് സബ്കമ്മിറ്റി സ്ഥലപരിശോധന നടത്തിയശേഷം 114 ലോഡ് മണ്ണെടുക്കാൻ അനുമതി നൽകി. എന്നാൽ, ഇവിടെനിന്ന് കൂടുതൽ മണ്ണെടുത്ത് മാറ്റുന്നുവെന്ന പരാതിയെത്തുടർന്ന്, സെപ്റ്റംബർ നാലിനു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ ചാക്കോ പറഞ്ഞു. മാവേലിക്കര താലൂക്ക് വികസനസമിതി യോഗത്തിലും ആദിക്കാട്ടുകുളങ്ങരയിലെ മണ്ണെടുപ്പ് ചർച്ച ചെയ്തിരുന്നു.