കായംകുളം : ടൗണിലെ മാർക്കറ്റുപാലം പുനർനിർമാണത്തിനായി 22-നു പൊളിച്ചു തുടങ്ങും. കരിപ്പുഴ തോടിനുകുറുകേയുള്ള പാലം ഇടുങ്ങിയതാണ്.

To advertise here,

ഒരു വാഹനംമാത്രം കടന്നുപോകാനുള്ള വീതിയേ പാലത്തിനുള്ളൂ. സംസ്ഥാന ബജറ്റിലുൾപ്പെടുത്തി 6.45 കോടി രൂപ വിനിയോഗിച്ചാണു പാലം നിർമിക്കുന്നത്. സസ്യമാർക്കറ്റിനെയും കായംകുളം-തിരുവല്ല റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണു മാർക്കറ്റുപാലം. പുതുതയി നിർമിക്കുന്ന പാലത്തിന് 20 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയോടുകൂടി 11 മീറ്റർ വീതിയിലുംമാണു പാലം നിർമിക്കുന്നത്. പൊതുമരാമത്തു വകുപ്പിനാണ് നിർമാണച്ചുമതല. പാലം പൊളിക്കുന്നതിന്റെ ഭാഗമായി 22 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.

 

വാഹനങ്ങൾ പാർക്ക് ജങ്‌ഷൻ പാലം വഴിയും കാരിയത്തു പാലംവഴിയും തിരിച്ചുവിടും. കായംകുളം മാർക്കറ്റിലേക്കുള്ള പ്രധാനപാലമാണിത്. നിർമാണം പൂർത്തിയാകുന്നതോടെ മാർക്കറ്റിലേക്കുള്ള ഗതാഗത സൗകര്യവും മെച്ചപ്പെടും. തിരക്കേറ്റിയ പാലമാണ് മാർക്കറ്റുപാലം. അതിനാൽത്തന്നെ ഇതു പൊളിക്കുമ്പോൾ ബദൽമാർഗമായ പാർക്ക് ജങ്ഷൻ പാലത്തിലും കാരിയത്തുപാലത്തിലും തിരക്കേറും.