പുനലൂർ : നഗരസഭയുടെ നേതൃത്വത്തിൽ പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു. കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ ഹി സേവ, സംസ്ഥാന സർക്കാരിന്റെ കൈയോട് കൈ, നഗരസഭയുടെ തനതുപദ്ധതിയായ കെയർ എന്നിവ സംയോജിപ്പിച്ചുകൊണ്ടാണ് ശുചീകരണം നടത്തിയത്. വാളക്കോട് എൻ.എസ്.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങളായ വിദ്യാർഥികളും കെ.എസ്.ആർ.ടി.സി. ജീവനക്കാരും ദൗത്യത്തിൽ പങ്കാളികളായി.
ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ശുചീകരണം നഗരസഭാധ്യക്ഷൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ കെ. പ്രഭ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, കെ. രാജശേഖരൻ, എസ്. അൻവർ, ടി. അനിത, ഗീതാകുമാരി, കൗൺസിലർ ജി. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
നഗരസഭാ പരിധിയിൽ 17-ന് ആരംഭിച്ച ശുചീകരണ, ബോധവത്‌കരണ പ്രചാരണപരിപാടിയുടെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി. ഡിപ്പോയും ശുചീകരിച്ചത്. പരിപാടി അടുത്തമാസം 17-ന് സമാപിക്കും.
ഒക്ടോബർ രണ്ടുവരെയുള്ള ദിവസങ്ങളിൽ വാർഡ്തലത്തിലും നഗരസഭാതലത്തിലും ശുചീകരണ, ബോധവത്കരണ പരിപാടികൾ നടക്കുമെന്ന് രാജഗോപാൽ അറിയിച്ചു.
Published: 27 Sept 2026, 02:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented