കൊല്ലം : പച്ചസാരിയുടുത്ത് സിറ്റി പോലീസ് കമ്മിഷണർ വേദിയിലേക്കെത്തി. ചുറ്റും പൂക്കളും മധുരപലഹാരങ്ങളും നിറഞ്ഞ യാത്രയയപ്പ് ചടങ്ങ് വളക്കാപ്പ് ചടങ്ങായി.
സ്ഥലംമാറിപ്പോകുന്ന, ഗർഭിണിയായ കൊല്ലം സിറ്റി പോലീസ് കമ്മിഷണർക്ക് നൽകുന്ന യാത്രയയപ്പ് ചടങ്ങാണ് സഹപ്രവർത്തകർ വളക്കാപ്പ് ചടങ്ങാക്കി മാറ്റിയത്. ഏഴുമാസം ഗർഭിണിയായ സിറ്റി പോലീസ് കമ്മിഷണർ എം. ഹേമലതയ്ക്കാണ് കൊല്ലം സിറ്റി പോലീസ് കുടുംബം പോലീസ് ക്ലബ്ബിൽ വളക്കാപ്പ് ചടങ്ങ് നടത്തി യാത്രയയപ്പ് നൽകിയത്. സഹപ്രവർത്തകർ കമ്മിഷണറെ ആഭരണങ്ങളും വളകളും പൂക്കളുമണിയിച്ചു.
ഗർഭിണികൾക്കായി അടുത്തകാലത്ത് കേരളത്തിൽ പ്രചാരം നേടിയ ആഘോഷമാണ് വളക്കാപ്പ്. തമിഴ്നാട് ഈറോഡ് സ്വദേശിനിയായ ഹേമലത ജനുവരിയിലാണ് കൊല്ലം സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റത്. തമിഴ് ആചാരപ്രകാരം ആദ്യ ഗർഭകാലത്ത് നടത്താറുള്ള വളക്കാപ്പ് ചടങ്ങ് കോവിഡ് കാലത്തെ സാഹചര്യങ്ങൾ കാരണം കമ്മിഷണർക്ക് ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യമറിഞ്ഞ സഹപ്രവർത്തകർ സ്ഥലംമാറ്റത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് വേറിട്ടൊരു സ്നേഹാഘോഷമാക്കി മാറ്റുകയായിരുന്നു. എ.സി.പി. ഉൾപ്പെടെയുള്ളവർ കമ്മിഷണർക്ക് ഉപഹാരങ്ങൾ നൽകി.
Published: 05 Nov 2026, 02:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented