പരവൂർ :വാടകക്കെട്ടിടത്തിൽ കഴിയുന്ന പരവൂരിലെ കോടതികൾക്ക് സ്വന്തം കെട്ടിടം നിർമിക്കാനുള്ള നടപടികൾ നീളുന്നു. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി, കുടുംബകോടതി എന്നിവയാണ് പരവൂരിൽ പ്രവർത്തിക്കുന്നത്.
അഡീഷണൽ സെഷൻസ് കോടതി, ഗ്രാമന്യായാലയ കോടതി എന്നിവ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. എന്നാൽ കെട്ടിടമില്ലാത്തതാണ് തിരിച്ചടിയാകുന്നത്. രണ്ടുവർഷം മുൻപ് കോടതിക്കെട്ടിടനിർമാണത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. രണ്ടുകോടി രൂപയും അനുവദിച്ചു. മുൻസിഫ് കോടതിയുടെ മുകളിൽ ഒരുനില നിർമിക്കാനുള്ള സാധ്യതയാണ് ആദ്യം പരിശോധിച്ചത്.
എന്നാൽ മുകളിലെ നില കെട്ടുന്നതിന് കെട്ടിടത്തിന്റെ കാലപ്പഴക്കം തടസ്സമായി. പരവൂരിൽ രണ്ടിടങ്ങളിൽ സ്ഥലം പരിശോധിച്ചെങ്കിലും ഏറ്റെടുക്കാനുള്ള ഫണ്ടിന്റെ അപര്യാപ്തത തടസ്സമായി. തുടർന്ന് മുൻസിഫ് കോടതിക്കെട്ടിടം പൊളിച്ച് കോടതിസമുച്ചയം നിർമിക്കാൻ തീരുമാനിച്ചു. ഇതിന്റെ നടപടികൾ നീണ്ടുപോകുകയാണ്. കെട്ടിടത്തിന്റെ രൂപരേഖയ്ക്ക് അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും കുടുംബകോടതിയും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്തവിധം ഇടുങ്ങിയതാണ് മുറികൾ. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും മാസത്തിലൊരിക്കൽ പരവൂരിൽ നടക്കുന്നുണ്ട്.
കുടുംബകോടതിയിലേക്ക് വരുന്ന കക്ഷികളുൾെപ്പടെ വലയുകയാണ്. വാഹന പാർക്കിങ്ങിനും ഇടമില്ല. െറയിൽവേയുടെ ഭൂമിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. മഴക്കാലമായാൽ റോഡ് ചെളിക്കുണ്ടാണ്. പുതിയ കെട്ടിടത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യമുയരുകയാണ്.
Published: 04 Nov 2026, 02:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented