
പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ പത്തനാപുരം ചെമ്മാൻ പാലത്തിന് സമീപം കെ.എസ്.ആർ. ടി. സി ബസും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. അപകടത്തിൽ ലോറിയുടെ കാമ്പിനിൽ കുടുങ്ങിയ ഡ്രൈവർ ആലപ്പുഴ സ്വദേശി വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മണിക്കൂറോളം പരിശ്രമിച്ച് കാമ്പിൻ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ആലപ്പുഴയിൽനിന്നു വളർത്തുമത്സ്യങ്ങളുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു ലോറി. പത്തനാപുരം ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ പെട്ടികളിൽ സൂക്ഷിച്ചിരുന്ന ജീവനുള്ള മീനുകൾ റോഡിൽ വീണ് ചിതറി. പിടയ്ക്കുന്ന മീനുകളെ പിടിക്കാൻ ആൾക്കാരുടെ തിരക്കുമേറി.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്നു മാറ്റി ഒരു മണിക്കൂറിന് ശേഷം തിരക്കേറിയ പാതയിൽ ഗതാഗതം പുനസ്ഥാപിച്ചു. ശബരിപാതയിലെ ഗതാഗത തടസം ഇതര സംസ്ഥാന തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു. സ്ഥിരം അപകടക്കെണിയായ ചെമ്മാൻ പാലത്തെ അപകടം ഒഴിവാക്കാൻ ഈ തീർത്ഥാടന കാലത്തും നടപടിയില്ല.
ഒരുവർഷത്തിനിടയിൽ ഇവിടെ നടന്ന അപകടങ്ങളിൽ ഒട്ടേറെപ്പേർ മരിക്കുകയും അതിലേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
Content Highlights: Two people were injured after a KSRTC bus collided with a mini lorry near Chemman Bridge on the Punalur-Muvattupuzha state highway in Pathanapuram.
Published: 28 Nov 2026, 06:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented