
ഓച്ചിറ: യുവതിപ്രവേശവുമായി ബന്ധപ്പെട്ടുള്ള കോടതിവിധി ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത തരത്തിലായിരുന്നുവെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓച്ചിറ വൃശ്ചികോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതിവിധി നടപ്പാക്കാൻ മാത്രമാണ് അന്നത്തെ സർക്കാർ ശ്രമിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറെ വിമർശനവും പഴിയും കേൾക്കേണ്ടിവന്നു. എന്നാൽ കോടതി ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഒന്നുമെടുത്തില്ല. ഇപ്പോൾ തമിഴ്നാട്ടിലും ഇത്തരം വിധികൾ ആവർത്തിക്കുകയാണ്. എസ്.എൻ.ഡി.പി.യോഗം, ഗുരുവിനെ മറന്ന് കോർപ്പറേറ്റ് സംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമാനടൻ സൈജു കുറുപ്പ് മുഖ്യാതിഥിയായിരുന്നു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളിൽ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ, പി. രാമഭദ്രൻ, കെ. സുശീലൻ, എ. സോമരാജൻ, ബിനു കെ.ശങ്കർ, സെക്രട്ടറി ബി.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ സാഗർ മക്കാടം, കാര്യനിർവഹണസമിതി അംഗം കെ. പ്രതാപൻ, പി.ബി. സത്യദേവൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: Former Devaswom Minister Kadakampally Surendran said the Supreme Court Sabarimala verdict disregarded the sentiments of devotees.
Published: 28 Nov 2026, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented