
കൊല്ലം: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികം ഫ്രാൻസിസ്കൻ ജൂബിലി വർഷമായി ആഘോഷിക്കുന്നു. ജൂബിലി ആഘോഷ പരിപാടികൾ കൊല്ലത്ത് ആരാധനാമഠം ദേവാലയത്തിൽ നടന്നു. കൊല്ലം രൂപതാ മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി ദിവ്യബലിയർപ്പിച്ചു. തുടർന്ന് നടന്ന ജൂബിലി സ്മാരക സ്വരൂപത്തിന്റെ ആശീർവാദം കൊല്ലം രൂപതാ മുൻ മെത്രാൻ സ്റ്റാൻലി റോമൻ നിർവഹിച്ചു. ചക്രപ്രദക്ഷിണത്തിന് തില്ലേരി ആശ്രമശ്രേഷ്ഠൻ ഫാ. റോയ് നേതൃത്വം നൽകി.
ഫ്രാൻസിസ്കാൻ അൽമായ സഭയുടെ മുൻ ദേശീയ മിനിസ്റ്റർ ബ്രദർ ഡോ. ഫ്രാൻസിസ് ആൽബർട്ട്, നാഷണൽ ട്രഷറർ ബ്രദർ മാർക്ക് ആന്റണി, കൊല്ലം രൂപതാ കോഡിനേറ്റർ ബ്രദർ ജസ്റ്റിൻ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: The Franciscan Jubilee celebrations marking the 800th death anniversary of St. Francis of Assisi commenced at the Adoration Convent Church in Kollam.
Published: 29 Nov 2026, 08:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented