പരവൂർ: മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജി. ദേവരാജൻ സ്മാരക പരവൂർ സംഗീതസഭയുടെ പുരസ്കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻതമ്പിക്കും ഗായിക സുജാതയ്ക്കും സമർപ്പിച്ചു.

To advertise here,

ചടങ്ങ് കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു.

പരവൂർ സംഗീതസഭ പ്രസിഡന്റ് എസ്. മണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.

കില ഡയറക്ടർ ജനറൽ എൻ. ദേവീദാസ്, പരവൂർ നഗരസഭാധ്യക്ഷൻ ജെ. ജയലാൽ ഉണ്ണിത്താൻ, സംവിധായകൻ മധു കൊല്ലം, പരവൂർ എസ്.എൻ.വി.ആർ.സി. ബാങ്ക്‌ പ്രസിഡന്റ് നെടുങ്ങോലം രഘു, പരവൂർ സംഗീതസഭ സെക്രട്ടറി മാങ്കുളം രാജേഷ്, ഖജാൻജി എം.ജി. ശ്രീഹരി തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഗായകൻ ബിജോയ് ഗാനസന്ധ്യ അവതരിപ്പിച്ചു.