കൊട്ടാരക്കര: തിരുപ്പരങ്കുണ്ഡ്രത്ത്‌ ദീപസ്തംഭത്തിൽ ദീപംതെളിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊട്ടാരക്കരയിൽ പ്രതീകാത്മക ദീപസ്തംഭമൊരുക്കി ഹിന്ദു ഐക്യവേദി. പുലമൺ ജങ്ഷനിലാണ് ദീപം തെളിച്ചത്. ഹിന്ദു ഐക്യവേദി രക്ഷാധികാരി പി. ശശിധരൻപിള്ള ദീപസ്തംഭത്തിൽ ദീപംതെളിച്ചു.

To advertise here,

തുടർന്ന് നടന്ന യോഗത്തിൽ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് പ്രഭാഷണം നടത്തി. നേതാക്കളായ മാരൂർ സുധാകരൻ, ഡോ. രാമകൃഷ്‌ണൻ, ഗോപാലകൃഷ്ണൻ തലവൂർ, ശിവപ്രസാദ്, തേമ്പ്ര വേണുഗോപാൽ, രാജേന്ദ്രൻ വല്ലം, മോഹൻ തൃക്കണ്ണമംഗൽ, രാജശേഖരൻ പുലമൺ, വിജയൻ തൃക്കണ്ണമംഗൽ തുടങ്ങിയവർ നേതൃത്വം നൽകി.