കൊല്ലം: ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ സ്പെരൻസ ചൈൽഡ് ഡിവലപ്മെന്റ് സെന്റർ നീണ്ടകര പാരീഷ്ഹാളിൽ സൗജന്യ റിഹാബിലിറ്റേഷൻ ക്യാമ്പ് നടത്തി. കൊല്ലം എ.ഡി.എം. എസ്. സജീദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് ലാസർ, കൊല്ലം രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ് സേവ്യർ വലിയവീട്, ബി.ബി.എച്ച്. സ്പെരൻസ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന, ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ പി.ആർ.ഒ. സാബു ബെനഡിക്ട്, സ്പെരൻസ ചീഫ് കൺസൾട്ടന്റ് എസ്.വി. ആരതി, സ്പെരൻസ ബിഹേവിയറൽ കം ഡിവലപ്മെന്റ് തെറാപ്പിസ്റ്റ് ബി.എസ്. ദേവിക എന്നിവർ സംസാരിച്ചു.