ചടയമംഗലം: ആയൂർ മേഖലയിലെ വിവിധ പദ്ധതികൾ മുടങ്ങിക്കിടക്കുന്നതായി ആക്ഷേപം. ബസ് കാത്തുനിൽക്കാനും പ്രാഥമികസൗകര്യത്തിനും ഇടമില്ലാത്ത കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്ററാണ് ഇവിടെയുള്ളത്. വർഷങ്ങൾക്കുമുൻപ് സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം നിർത്തിയതോടെ കേന്ദ്രം അനാഥമായ അവസ്ഥയിലാണ്.

To advertise here,

പെട്രോൾ പമ്പ് ജങ്ഷനിൽ നിർമിച്ച ടേക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രം നശിക്കാൻ ‌തുടങ്ങിയിട്ട് വർഷങ്ങളായി. സമൂഹവിരുദ്ധർ ​െ​െകയടക്കിയ കേന്ദ്രം ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നു. ആയൂർ-അഞ്ചൽ റോഡിൽ ജവാഹർ സ്കൂൾ ജങ്ഷനിലെ പഞ്ചായത്തുവക കമ്യൂണിറ്റി ഹാൾ ജീർണാവസ്ഥയിലാണ്. പലതവണ പുനർനിർമിച്ചിട്ടും കെട്ടിടം നാട്ടുകാർക്ക് ഉപയോഗമില്ല.

ആയൂരിലെ ബൈപ്പാസ് നിർമാണം പാതിവഴിയിലാണ്. പട്ടണത്തിൽ തുടരെയുണ്ടാകുന്ന ഗതാഗതക്കുരുക്ക്, ചെറിയ മഴയിൽപ്പോലും റോഡിൽ വെള്ളം കയറുന്നത് ഉൾ​െപ്പടെയുള്ള പ്രശ്നങ്ങളുമുണ്ട്.