കുളത്തൂപ്പുഴ: മണ്ഡലകാലത്തോടനുബന്ധിച്ച വൃശ്ചിക വ്രതാനുഷ്ടാനം ആരംഭിച്ച് പന്ത്രണ്ട് ദിവസം പൂർത്തിയായതിന്‍റെ ആഘോഷം കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിൽ വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു.

To advertise here,

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി കുളത്തൂപ്പുഴ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ചിറപ്പ്മഹോത്സവത്തിനു ക്ഷേത്ര മേൽശാന്തി കെ. കൃഷ്ണന്പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു. ഇതോടനുബന്ധിച്ച് അന്നദാനം, ഭാഗവതപാരായണം, ദീപാലങ്കാരം, ഭജന, ഭക്തിഗാനസുധ എന്നിവ നടന്നു.

വിശ്വകർമ്മ സൊസൈറ്റി ഭാരവാഹികളായ അനിൽകുമാർ അമ്പാടി, ആർ. എസ്. സജീവ്, മഞ്ചുസത്യൻ, ബിന്ദു അനിൽകുമാർ. ക്ഷേത്ര ഉപദേശകസമി സെക്രട്ടറി മാധവൻപിളള, വൈസ്പ്രസിഡൻറ് എൻ. ആർ. ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി