കുണ്ടറ: ചിന്നക്കട- ഇടമൺ പാത ദേശീയപാതയായി നിലനിർത്തണമെന്നും കുണ്ടറ വ്യവസായിക മേഖലയെ സംരക്ഷിക്കണമെന്നും ആർ.എസ്.പി. കുണ്ടറ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. യു.ടി.യു.സി. ദേശീയ പ്രസിഡൻറ് എ.എ. അസീസ് ഉദ്ഘാടനം ചെയ്തു.

To advertise here,

ആർ.എസ്.പി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി. മഹേശ്വരൻപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. വിജയൻ ആർ.എസ്.പി. ദേശീയ സമിതി അംഗം ജയ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. വേണുഗോപാൽ, കൈപ്പുഴ രാം മോഹൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.സി. അനിൽകുമാർ, എ. ഐസക്ക്, തോപ്പിൽ അനി, പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫിറോസ് സമദ് സെക്രട്ടറിയായി 31 അംഗ മണ്ഡലം കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.