നമ്മുടെ നാട്ടിലെ കുഞ്ഞണ്ണാനോട് സാദൃശ്യം തോന്നിക്കുന്ന ഒരു ജീവിയാണ് ഷുഗർ ഗ്ലൈഡർ! മാർസൂപ്പിയൽ എന്ന ജീവിവർഗത്തിൽപ്പെടുന്ന ഇവയെ ഓസ്‌ട്രേലിയ, ന്യൂഗിനിയ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്നു.
താമസം- മരങ്ങൾ തിങ്ങിനിറഞ്ഞ വനപ്രദേശങ്ങളാണ് ഇവയ്ക്ക് താമസിക്കാൻ ഏറ്റവും ഇഷ്ടം. മരങ്ങളിൽ താമസിക്കുന്ന ഇവർ തങ്ങളുടെ പ്രദേശം മൂത്രമൊഴിച്ചും മറ്റ് ഫിറോമോണുകളാലും അടയാളപ്പെടുത്തിവെയ്ക്കാറുണ്ട്.
പേരിനുപിന്നിൽ- ഈ ഇത്തിരിക്കുഞ്ഞന് മധുരം പെരുത്തിഷ്ടമാണ് കേട്ടോ. പോരാത്തതിന് നല്ല ഉഗ്രൻ ചാട്ടക്കാരുമാണ് കക്ഷികൾ. മരങ്ങൾക്കിടയിലൂടെ 45 മീറ്റർ വരെ ദൂരം ഇവ ഗ്ലൈഡുചെയ്യും.
സഞ്ചാരം- രാത്രിസഞ്ചാരികളാണിവർ. മരങ്ങളിൽനിന്നു മരങ്ങളിലേക്കുള്ള പറക്കലിനിടെ ഇരകളെ അകത്താക്കാനും ഷുഗർ ഗ്ലൈഡറിനു സാധിക്കും. പഴച്ചാറുകൾ, തേൻ തുടങ്ങിയ മധുരമേറിയ ഭക്ഷണങ്ങളാണ് ഈ പഞ്ചാരക്കുട്ടന് ഏറ്റവും ഇഷ്ടം. എങ്കിലും ചെറുകിളികളെയും പല്ലികളെയുമെല്ലാം ഇവൻ അകത്താക്കാറുണ്ട്.
ശരീരം- തൂവലിനോളം ഭാരമേ ഈ ഇത്തിരിക്കുഞ്ഞൻമാർക്കുള്ളൂ. ഏതാണ്ട് 85-140 ഗ്രാം! വയറിന്റെ ഭാഗം ക്രീം നിറത്തിലാണ്. കണ്ണിനുചുറ്റും വലയങ്ങളുണ്ട്. കൈയിൽനിന്ന് കാലിലേക്ക് നീളുന്ന ചെറിയ ചിറകുപോലെയുള്ള ഭാഗം (Patagium) അതിനെ വായുവിലൂടെ അതിവേഗം തെന്നിനീങ്ങാൻ സഹായിക്കുന്നു. നീളമേറിയ വാലും നീളൻ കൈ-കാൽ നഖങ്ങളും ഷുഗർ ഗ്ലൈഡറിനെ മരങ്ങളിൽ അള്ളിപ്പിടിച്ചിരിക്കാൻ സഹായിക്കും.
Content Highlights: Native to Australia and New Guinea, Capable of gliding up to 45 meters between trees.
Published: 01 Aug 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented