ഹൃദയം പുറത്തുപോയാലും മിടിക്കും!
ശരീരത്തിൽ നിന്നും പുറത്തെടുത്താലും ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കുകയാണെങ്കിൽ ഒരു ഹൃദയത്തിന് തനിയെ മിടിക്കാൻ സാധിക്കും! കാരണം അതിന് പ്രവർത്തിക്കാൻ ആവശ്യമായ സ്വന്തം വൈദ്യുത സിഗ്‌നലുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്.

To advertise here,

ഭൂമിയെ ചുറ്റുന്ന രക്തക്കുഴലുകൾ!
നമ്മുടെ ശരീരത്തിലുള്ള ചെറുതും വലുതുമായ രക്തക്കുഴലുകൾ ഒന്നിച്ച് നീളത്തിൽ വെച്ചാൽ അത് ഏകദേശം ഒരു ലക്ഷം കിലോമീറ്റർ വരും! അതായത്, ഭൂമിയെ രണ്ടുതവണ പൂർണ്ണമായി ചുറ്റിവെക്കാൻ ഇത് തികയും!

നീലത്തിമിംഗിലത്തിന്റെ വലിയ ഹൃദയം!
ലോകത്തിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗിലത്തിന്റെ ഹൃദയത്തിന് ഒരു ചെറിയ കാറിന്റെ അത്രയും വലിപ്പമുണ്ട്! എന്നാൽ ഇതിന്റെ ഹൃദയം മിനിറ്റിൽ 5 മുതൽ 10 തവണ മാത്രമേ മിടിക്കാറുള്ളൂ.