ഉറുമ്പിൻകൂട്ടിലെ തേൻകുടം:
തേൻ സംഭരിച്ചുവെക്കുന്ന ഒരിനം ഉറുമ്പുകളെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഹണിപോട്ട് ആന്റ് (Honeypot ants) എന്നാണ് ഈ ഉറുമ്പുകളുടെ പേര്.
ഇവരുടെ കൂട്ടത്തിലെ റാണി ഉറുമ്പുകൾക്കാണ് തേൻ ശേഖരിച്ചുവെക്കാനുള്ള ചുമതല. തേനീച്ചകളെപ്പോലെ കൂട്ടിലൊന്നുമല്ല, സ്വന്തം ശരീരത്തിൽ തന്നെയാണ് ഇവ തേൻശേഖരിച്ചുവെക്കുന്നത്.
ഉറുമ്പിൻകൂട്ടിലെ സാധാരണ ഉറുമ്പുകൾ പുറത്തുപോയി ഭക്ഷണം ശേഖരിച്ചുവന്ന് റാണി ഉറുമ്പുകൾക്ക് കൊടുക്കും. ഈ ഭക്ഷണത്തിലെ മധുരപദാർത്ഥങ്ങൾ കഴിക്കുന്ന റാണി ഉറുമ്പ് ഇവയൊക്കെ ശരീരത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചുവെക്കും. പിന്നീട് ഇത് തേനായി മാറും.
ഈ തേൻ ചെറിയൊരു ഗോലിയോളം വലുപ്പമാവുമ്പോൾ റാണി ഉറുമ്പുകൾ കൂട്ടിൽ ഒരിടത്ത് തൂങ്ങിക്കിടക്കുകയും ഭക്ഷണം കിട്ടാത്ത കാലമാവുമ്പോൾ മറ്റുറുമ്പുകൾക്ക് ഇത് നൽകുകയും ചെയ്യുന്നു. തേൻ പൂർണമായും തീർന്നാൽ റാണി ഉറുമ്പുകൾ ചത്തുപോവുകയും ചെയ്യും!
ഇലമുറിയൻ ഉറുമ്പുകൾ
തെക്കേ അമേരിക്കൻ കാടുകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം ഉറുമ്പുകളാണ് ഇലമുറിയൻ ഉറുമ്പുകൾ (Leaf cutter ants). ഈ ഇലകൾ മുറിച്ചെടുത്ത് ഇവർ പോകുന്നത് ആഹാരമാക്കാനാണെന്ന് കരുതിയോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. പകരം ഈ ഇലകൾ കൂട്ടിൽ കൊണ്ടുപോയി അവിടെ തങ്ങൾ വളർത്തുന്ന പ്രത്യകതരം ഫംഗസുകൾക്ക് ആഹാരമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. ഈ ഫംഗസുകളാണ് അവയുടെ ലാർവകളുടെ ആഹാരം.
ശക്തിയേറിയ താടിയെല്ലുകളുള്ള ഇവയ്ക്ക് സ്വന്തം ശരീരഭാരത്തിന്റെ അൻപതിരട്ടി ഭാരം വരെ ചുമന്നുകൊണ്ടുപോവാൻ കഴിവുണ്ട്.
Content Highlights: Honeypot ants store honey inside their own bodies for colony survival., Leafcutter ants harvest leaves to cultivate fungi for their larvae.
Published: 24 Jul 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented