കൂട്ടുകാരേ, ശാസ്ത്രം പഠിക്കാനുള്ള എളുപ്പവഴി, നിരീക്ഷിക്കലും പരീക്ഷിക്കലും, കിട്ടിയ വിവരങ്ങളെ കൃത്യമായി വിശകലനംചെയ്യലുമാണ്. അതിൽനിന്ന് കൃത്യമായ നിഗമനത്തിൽ എത്താം. പാഠപുസ്തകത്തിലെ പരീക്ഷണങ്ങൾ മിക്കതും വീട്ടിൽനിന്നും ചെയ്തുനോക്കാം.

To advertise here,

ചുറ്റുപാടുനിന്ന് ലഭിക്കുന്ന വസ്തുക്കൾ പരീക്ഷണങ്ങൾക്കായി ഉപയോഗപ്പെടുത്താം. അടുക്കളയിൽനിന്ന് ലഭിക്കുന്ന രാസവസ്തുക്കളും ചുറ്റുപാടുനിന്ന് ലഭിക്കുന്ന കുപ്പികളും അടപ്പുകളും സ്‌ട്രോയും സിറിഞ്ചും എല്ലാം, പരീക്ഷണത്തിനുള്ള ഉപകരണങ്ങളാണ്. ഇത്തരം വസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ചുവെച്ചാൽ ക്ലാസ്റൂം പരീക്ഷണങ്ങളെല്ലാം വീട്ടിൽ സ്വയം ചെയ്യാം. സ്‌കൂൾ തുറക്കാറായില്ലേ? അടുത്തവർഷത്തെ പരീക്ഷണങ്ങളെല്ലാം വീട്ടിൽനിന്ന് ചെയ്യാൻ ഒരു കൊച്ചു പരീക്ഷണമൂല വീട്ടിൽതന്നെ ഒരുക്കിക്കോളൂ. ഒരു അവധിക്കാല പ്രവർത്തനമായി ഇത് എല്ലാവരും ചെയ്യണേ.