സിലബസ്

To advertise here,
  • ഏഴാംക്ലാസുവരെ കുട്ടി നേടേണ്ട പഠനലക്ഷ്യങ്ങളെ പരിഗണിച്ചാണ് ചോദ്യങ്ങൾ ഉണ്ടാകുക.
  • സെലക്ട് റെസ്‌പോൺസ് ഐറ്റംസ് മാതൃകയിലാണ് പരീക്ഷ.
  • ശരിയായ ഒരു ഉത്തരം തിരഞ്ഞെടുക്കാനുള്ള ചോദ്യങ്ങളും പ്രസ്താവനാടൈപ്പ് ചോദ്യങ്ങളും മാച്ചിങ് ടൈപ്പ് ചോദ്യങ്ങളും ഒന്നിലധികം ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുക്കാനുള്ള ചോദ്യങ്ങളും ഉണ്ടാകും.
  • കല, ആരോഗ്യ, കായിക, പ്രവൃത്തിപഠനം, e@വിദ്യ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവും.
  • ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായി നൽകും.

പരീക്ഷയുടെ ഘടന

സി.എം. കിഡ്‌സ് സ്‌കോളർഷിപ്പ് യു.പി. പരീക്ഷയ്ക്ക് രണ്ടുമണിക്കൂർ വീതമുള്ള രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും.

പേപ്പർ 1 (മൂന്ന് പാർട്ടുകൾ ഉണ്ട്)

പാർട്ട് എ: ഒന്നാംഭാഷ (ഭാഗം 1) (AT- മലയാളം/ കന്നഡ/ തമിഴ്/ അറബിക്/ ഉർദു/ സംസ്‌കൃതം)- 15 ചോദ്യങ്ങൾ- 15 സ്‌കോർ

പാർട്ട് ബി: ഒന്നാംഭാഷ (ഭാഗം 2) BT: മലയാളം/ കന്നഡ/ തമിഴ്- ഇതിൽ കലാവിദ്യാഭ്യാസവുമായി ഉദ്ഗ്രഥിച്ച് ചോദ്യങ്ങൾ ഉണ്ടാകും. 15 ചോദ്യങ്ങൾ- 15 സ്‌കോർ

പാർട്ട് സി: ഗണിതവും മാനസികശേഷിയും 20 ചോദ്യങ്ങൾ- 20 സ്‌കോർ

പേപ്പർ 1 - ആകെ 50 മാർക്ക്.

പേപ്പർ 2 - (ഇംഗ്ലീഷ്, ശാസ്ത്രം, സാമൂഹ്യശാസ്ത്രം) ഇതിലും മൂന്ന് പാർട്ടുകൾ

പാർട്ട് എ: ഇംഗ്ലീഷ്- 15 ചോദ്യങ്ങൾ- 15 സ്‌കോർ

പാർട്ട് ബി: അടിസ്ഥാനശാസ്ത്രം (ആരോഗ്യ കായിക വിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥന വിദ്യാഭ്യാസം/ e @ വിദ്യ എന്നിവ ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തും. 15 ചോദ്യങ്ങൾ- 15 സ്‌കോർ

പാർട്ട് സി: സാമൂഹ്യശാസ്ത്രം (ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് ചോദ്യങ്ങൾ ഉണ്ടാവും): 20 ചോദ്യങ്ങൾ- 20 സ്‌കോർ

പേപ്പർ രണ്ടിൽ ആകെ 50 ചോദ്യങ്ങളും 50 സ്‌കോറും ഉണ്ടാവും.

രണ്ട് പേപ്പറിന്റെയും എല്ലാ പാർട്ടിലെയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. പരമാവധി സ്‌കോർ 100.

ഉത്തരങ്ങൾ കംപ്യൂട്ടർ അധിഷ്ഠിത ഒ.എം.ആർ. മുഖേനയാണ് വാല്യുവേഷൻ നടത്തുക. പരീക്ഷാവേളയിൽ ഒ.എം.ആർ. ഷീറ്റിൽ കൃത്യമായി വിവരങ്ങൾ ബബിൾ ചെയ്യാൻ പരീക്ഷാർത്ഥികൾ ശ്രദ്ധിക്കണം.

യോഗ്യത

ഏഴാംക്ലാസിലെ രണ്ടാം ടേം പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടിയിരിക്കണം. എല്ലാവർഷവും ഫെബ്രുവരി മാസത്തിലാണ് പരീക്ഷ നടക്കുക.

ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച നിശ്ചിത എണ്ണം കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. കട്ട് ഓഫ് മാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കും.

പരിശീലന രീതികൾ

  • എല്ലാദിവസവും നിശ്ചിത സമയം സ്‌കോളർഷിപ്പ് പരീക്ഷാ പഠനത്തിനായി മാറ്റിവയ്ക്കണം.
  • മാനസികശേഷി പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയും.
  • ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. അതിനായി ദിവസവും പത്രം വായിക്കുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്യുക.
  • ഏഴാംക്ലാസിലെ പാഠപുസ്തകങ്ങളും അനുബന്ധ വിവരങ്ങളും നന്നായി പഠിച്ച് ഉറപ്പിക്കുക. ഇത് സ്‌കോളർഷിപ്പ് നേടാൻ നിങ്ങളെ സഹായിക്കും.