ആവശ്യമായ സാധനങ്ങൾ:
വെണ്ടയ്ക്ക : അഞ്ചെണ്ണം

To advertise here,

മുട്ട : ഒരെണ്ണം

സവാള (ചെറുതായി അരിഞ്ഞത്): ഒരെണ്ണം

പച്ചമുളക് : ഒരെണ്ണം

വറ്റൽ മുളക് : രണ്ടെണ്ണം

തേങ്ങ ചിരകിയത് : അര കപ്പ്

മഞ്ഞൾപൊടി : കാൽ ടീസ്പൂൺ

കറിവേപ്പില : ഒരു തണ്ട്

ഉപ്പ്, കുരുമുളകുപൊടി, കടുക്,വെളിച്ചെണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  • ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
  • വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ഉപ്പ് ചേർത്ത് വഴറ്റണം.
  • ഇനി ചെറുതായി അരിഞ്ഞ വെണ്ടയ്ക്ക ചേർത്ത് ഇളക്കിക്കൊടുക്കാം.
  • ആവശ്യത്തിന് വെള്ളം ചേർത്ത് അല്പനേരം അടച്ച് വെച്ച് വേവിക്കുക. പാതിവെന്ത് കഴിയുമ്പോൾ മഞ്ഞൾപ്പൊടിയും ചിരകിയ തേങ്ങയും ചേർക്കണം.
  •  അടിച്ചുവച്ച മുട്ടയും കുരുമുളകും ചേർത്ത് ഇളക്കിയാൽ വെണ്ടയ്ക്ക മുട്ട തോരൻ റെഡി.