പെയിന്റ് വീണതുപോലെ ദേഹത്ത് പുള്ളികളുള്ള കുതിരകളെ കാണാൻ കൗതുകമാണല്ലേ. ഇവയാണ് അപ്പലൂസകൾ (Appaloosa)

1966-ലാണ് പ്രശസ്ത ഹോളിവുഡ് നടൻ മർലൻ ബ്രാൻഡൊ നായകനായ 'ദി അപ്പലൂസ' എന്ന സിനിമ ഇറങ്ങിയത്. സിനിമയിലെ കേന്ദ്രകഥാപാത്രം ഒരു കുതിരയായിരുന്നു! മർലൻ ബ്രാൻഡൊ അവതരിപ്പിച്ച മാറ്റ് ഫ്‌ളച്ചർ എന്ന കഥാപാത്രത്തിന്റെ ഓമനയാണ് ആ അപ്പലൂസക്കുതിര. അതിനെ ഒരു കൊള്ളക്കാരൻ തട്ടിയെടുക്കുന്നതാണ് സിനിമയുടെ കഥ. ഏതായാലും സിനിമയിറങ്ങിയതോടെ അപ്പൂലസക്കുതിര ഫെയ്മസായി.
ഇനി എന്താണ് ഈ അപ്പലൂസ എന്നല്ലേ? പെയിന്റ് വീണതുപോലെ ദേഹത്ത് പുള്ളികളുള്ള കുതിരകൾ. അവയാണ് അപ്പലൂസ (Appaloosa).
അപ്പലൂസക്കുതിരകൾക്ക് 64 ഇഞ്ചോളം ഉയരവും 1200 പൗണ്ട് തൂക്കവുമുണ്ടാവും.
അമേരിക്കയിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. 1600-കളുടെ തുടക്കത്തിൽ സ്പാനിഷ് പര്യവേക്ഷകരോടൊപ്പമാണ് അപ്പലൂസക്കുതിരകൾ ആദ്യമായി വടക്കേ അമേരിക്കയിൽ എത്തിയതെന്ന് കരുതുന്നു. പിന്നീട് ഈ കുതിരകൾ അമേരിക്കയുടെ വടക്കുപടിഞ്ഞാറുഭാഗത്ത് എത്തുകയും അവിടെയുള്ള തദ്ദേശീയരായ ആളുകൾ ഇവയെ അരുമയോടെ വളർത്തുകയുമായിരുന്നു. അവിടെയുള്ളവർ പൗലോസ് നദിയുടെ തീരത്താണ് കഴിഞ്ഞിരുന്നത്. നദിയുടെ പേരിൽനിന്നാണ് കുതിരയ്ക്ക് അപ്പലൂസ എന്ന പേരുവന്നത്.
പണ്ടുകാലത്ത് ഇവയെ യാത്രചെയ്യാനും വേട്ടയാടാനും യുദ്ധത്തിനുമൊക്കെ ഉപയോഗിച്ചിരുന്നു. ദേഹത്തെ പുള്ളികളുടെ പാറ്റേൺ നോക്കി അപ്പലൂസക്കുതിരകളെ വേർതിരിക്കാറുണ്ട്. ബ്ലാങ്കറ്റ്, ലെപ്പേഡ്, സ്‌നോഫ്‌ളേക്ക്, മാർബിൾ തുടങ്ങിയവയാണ് പ്രധാന പാറ്റേണുകൾ. അപ്പലൂസക്കുതിരകളുടെ കുളമ്പുകളിലും പ്രത്യേക പാറ്റേണിലുള്ള വരകൾ കാണാൻ കഴിയും.
അപ്പലൂസക്കുതിരകളുടെ കണ്ണുകളിലെ കൃഷ്ണമണിക്കുചുറ്റുമുള്ള വെളുത്ത ഭാഗം (സ്‌ക്ലീറ) തെളിഞ്ഞുകാണാനാവും. മറ്റുകുതിരകളിൽ കാണാത്ത ഒരു സവിശേഷതയാണിത്. അപ്പലൂസക്കുതിരകളിൽ കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ടാവുന്നത് സാധാരണമാണ്.
Content Highlights: the article tells about an American horse breed famous for its distinctively spotted coat patterns, mottled skin, white sclera, and striped hooves
Published: 18 Feb 2026, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented