ആവശ്യമായ സാധനങ്ങൾ:
മാതളനാരങ്ങ : ഒന്ന്

To advertise here,

ചെറുനാരങ്ങ : പകുതി

വെള്ളം : ഒന്നര ഗ്ലാസ്

പഞ്ചസാര : അര കപ്പ്

ഐസ്‌ക്യൂബുകൾ : ഒരു ട്രേ

തയ്യാറാക്കുന്ന വിധം:
മാതള നാരങ്ങ അര ഗ്ലാസ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച് ജ്യൂസാക്കുക. എന്നിട്ട് അരിച്ചെടുക്കണം.

ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിച്ച ശേഷം പഞ്ചസാര ഇട്ട് ഇളക്കുക.

ചൂടാറിയ ശേഷം ജാറിലേക്കൊഴിച്ച് നേരത്തെ തയ്യാറാക്കി വച്ച മാതളനാരങ്ങ ജ്യൂസും ചെറുനാരങ്ങാ നീരും ചേർത്തോളൂ.

ഐസ്‌ക്യൂബുകൾ കൂടി ഇട്ട ശേഷം മിക്സിയിൽ ഒന്നുകൂടി അടിച്ചെടുത്താൽ അടിപൊളി പിങ്ക് ലൈം റെഡി.