ആവശ്യമായ സാധനങ്ങൾ:
തേങ്ങ- രണ്ട് കപ്പ്
ശർക്കര- ഒരു കപ്പ്
ബദാം ചെറുതായി അരിഞ്ഞത്-കാൽക്കപ്പ്
നെയ്യ്- മൂന്ന് ടേബിൾസ്പൂൺ
ഏലയ്ക്കപ്പൊടി- മുക്കാൽ ടീസ്പൂൺ
ജീരകപ്പൊടി- കാൽ ടീസ്പൂൺ

To advertise here,

തയ്യാറാക്കുന്ന വിധം:
ശർക്കരയുരുക്കി പാനിയാക്കി അരിച്ചുവയ്ക്കണം. അടി കട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിൽ തേങ്ങയിട്ട് ചെറുതായൊന്ന് ചൂടാക്കിയെടുക്കുക. വേറൊരു പാത്രത്തിൽ അരിച്ചുവെച്ചിരിക്കുന്ന ശർക്കരപ്പാനിയൊഴിച്ച് ചൂടാക്കുക. ചൂടായിവരുമ്പോൾ നെയ്യ് ചേർത്തിളക്കുക. പാനി നന്നായി ചൂടായതിനുശേഷം നേരത്തേ ചൂടാക്കി എടുത്തുവെച്ച തേങ്ങയും ബദാം അരിഞ്ഞതും ചേർത്തിളക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കുറുകിത്തുടങ്ങുമ്പോൾ ഏലയ്ക്കപ്പൊടിയും ജീരകപ്പൊടിയും ചേർത്തിളക്കി, പാത്രത്തിന്റെ വശങ്ങളിൽനിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക. കൈയിൽ വെച്ച് ഉരുട്ടാവുന്ന ചൂടാകുമ്പോൾ, കൈയിലല്പം നെയ്യ് തടവി ഈ കൂട്ട് ചെറിയ ലഡുഷേപ്പിൽ ഉരുട്ടിയെടുക്കാം. കിസ്മിസോ അണ്ടിപ്പരിപ്പോ ഉപയോഗിച്ച് അലങ്കരിക്കാം.