കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലഹാരമായ നിലക്കടല ലഡു വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

To advertise here,

ആവശ്യമായ സാധനങ്ങൾ:
നിലക്കടല : രണ്ട് കപ്പ്

ശർക്കര : മുക്കാൽ കപ്പ്

നെയ്യ് : മൂന്ന് ടീസ്പൂൺ

ഏലയ്ക്കാപ്പൊടി : അര ടീസ്പൂൺ

അണ്ടിപ്പരിപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
വറുത്ത നിലക്കടല തൊലികളഞ്ഞ ശേഷം മിക്സിയിൽ അടിക്കുക. ഇതിൽ ശർക്കര ചേർത്ത് വീണ്ടും അടിച്ചെടുക്കണം. ഇതിലേക്ക് നെയ്യ്, ചീന്തിയ അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ചെറിയ ഉരുളകളാക്കിക്കോളൂ. നിലക്കടല ലഡു തയാർ.
 

placeholder