മഴക്കാലത്ത് തവളകൾ കൂട്ടമായി പോക്രോം...പോക്രോം എന്ന് കരയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിനൊരു കാരണമുണ്ട്. 

To advertise here,

മിക്കയിനം തവളകളും വെള്ളത്തിൽ മുട്ടയിടുന്നവയാണ്. ഈ മുട്ടയിടലാകട്ടെ, മഴക്കാലത്തും! മഴക്കാലം തുടങ്ങുമ്പോൾ ആൺതവളകൾ, പെൺതവളകളെ ആകർഷിക്കാനായി ഉഗ്രൻ സംഗീതക്കച്ചേരിതന്നെ തുടങ്ങും. പലയിനം തവളകളുടെയും ശബ്ദങ്ങൾ പലതരത്തിലും താളത്തിലും ഉള്ളതായിരിക്കും. എന്നാൽ സ്വന്തം ഇനത്തിൽപ്പെട്ട തവളകളുടെ ശബ്ദം മനസ്സിലാക്കാനുള്ള കഴിവ് എല്ലാ തവളകൾക്കുമുണ്ട്. 

ഏറ്റവുമധികം ഉച്ചത്തിൽ, ഏറ്റവുംകൂടുതൽ നേരം പാടിയ ആൺതവളകളെത്തേടിയാണ് പെൺതവളകൾ ആദ്യമെത്തുന്നത്. തവളകളുടെ വായുടെ അടിത്തട്ടിലുള്ള വായുസഞ്ചികളും ശബ്ദംകൂട്ടാൻ സഹായിക്കുന്നുണ്ട്. ശ്വാസകോശത്തിൽ നിന്ന് ശക്തിയായി പുറത്തേക്കും അകത്തേക്കും സഞ്ചരിക്കുന്ന വായു ശബ്ദതന്തുക്കളിൽത്തട്ടി  ശബ്ദമുണ്ടാക്കുന്നതോടൊപ്പം ഈ വായുസഞ്ചിയിലുമെത്തുന്നു. ഇത് ബലൂൺപോലെ വീർത്ത് ശബ്ദംവർധിപ്പിക്കാൻ സഹായിക്കുന്നു.