പപ്പായ പായസം:

To advertise here,

ആവശ്യമായ സാധനങ്ങൾ:
പഴുത്ത പപ്പായ: ഒരുകിലോ
തേങ്ങയുടെ ഒന്നാംപാൽ: അരക്കപ്പ്
രണ്ടാംപാൽ- ഒരു കപ്പ്
ശർക്കരപ്പൊടി: ആവശ്യത്തിന്
ഏലക്ക പൊടിച്ചത്: രണ്ട്
ഉണക്കമുന്തിരി: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതാക്കി നുറുക്കണം. ഇതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ അല്പാല്പമായി ചേർത്ത് നന്നായി ഉടയ്ക്കുക. ഈ കൂട്ടിലേക്ക് ശർക്കരപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് വീണ്ടും ഇളക്കണം. സ്മൂത്തായശേഷം ഒന്നാംപാലും ഉണക്കമുന്തിരിയും ഇട്ട് യോജിപ്പിക്കുക. വേവിക്കാത്ത പപ്പായ പായസം തയ്യാർ.