നമുക്ക് പേരുകളുള്ളത് പോലെ നമ്മുടെ കൈവിരലുകൾക്കും പല പേരുകളുണ്ട്.കനിഷ്ഠ എന്ന പദത്തിന് ഏറ്റവും ചെറുത് എന്നാണർത്ഥം. ഇതിൽ നിന്നാണ് കനിഷ്ഠിക എന്ന പദമുണ്ടായത്. നമ്മുടെ കൈകളിലെ ചെറുവിരലിനെയാണ് കനിഷ്ഠിക എന്നു പറയുന്നത്.  എണ്ണാൻ തുടങ്ങുമ്പോൾ ആദ്യസ്ഥാനം കനിഷ്ഠികയ്ക്കാണ്.  മോതിരവിരലിന് അനാമിക എന്നും നടുവിരലിന് മധ്യമ എന്നും ചൂണ്ടുവിരലിന് തർജ്ജനി ( ചീത്ത പറയുമ്പോൾ ചൂണ്ടിക്കാണിക്കുന്നത് എന്ന അർഥത്തിൽ) എന്നും പേരുണ്ട്.  പെരുവിരലിന് അംഗുഷ്ഠം എന്നാണ് പേര്.  അതായത് ചെറുവിരൽ തൊട്ട് പെരുവിരൽ വരെ യഥാക്രമം കനിഷ്ഠിക, അനാമിക, മധ്യമ, തർജ്ജനി, അംഗുഷ്ഠം എന്നാണ് പേരുകൾ.
 

To advertise here,