ഡ്രൈഫ്രൂട്ട്‌സിലും നട്ട്‌സിലും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ ഉപയോഗിച്ചുള്ള ഒരു രസികൻ ഡ്രിങ്ക് ഇതാ.
ആവശ്യമായ സാധനങ്ങൾ:
തിളപ്പിച്ചാറ്റിയ പാൽ : രണ്ടര കപ്പ്
ഉണക്കപ്പഴങ്ങളും നട്ട്‌സും : ഓരോന്നും മൂന്നെണ്ണം വീതം
പഞ്ചസാര : ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

To advertise here,
  • വെള്ളത്തിൽ കുതിർത്ത ഡ്രൈഫ്രൂട്ട്‌സും നട്ട്‌സും പഞ്ചസാരയും അല്പം പാലും ചേർത്ത് മിക്‌സിയിൽ നന്നായി അരയ്ക്കണം.
  • ഇതിലേക്ക് ബാക്കി പാൽ കൂടി ചേർത്ത് ഒന്നുകൂടി അടിച്ച് ഗ്ലാസ്സിലേക്ക് പകർന്നോളൂ.
  • ഡൈഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ. ആവശ്യമെങ്കിൽ തണുപ്പിന് ഐസ്‌ക്യൂബുകൾ ചേർക്കാം.
  • ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്, തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. പഞ്ചസാരയ്ക്കുപകരം തേൻ ചേർത്തും ഷേക്ക് തയ്യാറാക്കാവുന്നതാണ്.