പരിസ്ഥിതി പ്രവര്ത്തകരുടേയും സംഘടനകളുടേയും സജീവമായ ഇടപെടലുകളും ചെറുത്തു നില്പ്പുകളും പല സാമൂഹിക വിഷയങ്ങളിലും നാം കണ്ടിട്ടുണ്ട്. ഇതിലെല്ലാം ഉള്പ്പെട്ടവര് നാടിനു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ചവരാണ്. ഇക്കൂട്ടത്തിലെ ചില വ്യക്തികളെ അറിയാം.

പ്രകൃതിയിൽ നിന്ന് പ്രചോദനം
കാലാവസ്ഥയ്ക്കായ് കരുതൽ
ഭാവിയ്ക്കായ് പ്രവർത്തനം
വംഗാരി മാതായ്: സമാധാനത്തിനുള്ള നൊബേൽ ജേതാവ് കൂടിയായ വംഗാരി മാതായ് മനുഷ്യാവകാശ പ്രവർത്തകയും പരിസ്ഥിതി സ്‌നേഹിയുമായിരുന്നു. ഗ്രീൻ ബെൽറ്റ് എന്ന വനവത്കരണ പ്രസ്ഥാനത്തിലൂടെ ശ്രദ്ധേയയായ ഇവർ 2003-ൽ കെനിയയിലെ പരിസ്ഥിതി-പ്രകൃതിവിഭവ വകുപ്പിന്റെ സഹമന്ത്രിയുമായിരുന്നു. ഇടക്കാലത്ത് അമേരിക്കയിലെ യേൽ സർവകലാശാലയിൽ അധ്യാപികയുമായിരുന്നു.
മസനോബു ഫുക്കുവോക്ക: മണ്ണിന്റെ സ്വാഭാവിക അവസ്ഥ നിലനിർത്തി ജൈവകൃഷിക്ക് പ്രചാരം നൽകിയ ജപ്പാൻ ജൈവ കാർഷിക ശാസ്ത്രജ്ഞനായിരുന്നു മസനോബു ഫുക്കുവോക്ക. പ്രകൃതി കൃഷിയെ കുറിച്ച് ഇദ്ദേഹമെഴുതിയ ഒറ്റവൈക്കോൽ വിപ്ലവം എന്ന കൃതി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
സുന്ദർലാൽ ബഹുഗുണ: ചിപ്‌കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ സുന്ദർലാൽ ബഹുഗുണയെ ഇന്ത്യൻ വനങ്ങളുടെ സംരക്ഷകൻ എന്ന് വിശേഷിപ്പിക്കാം. 'ഹിമാലയ സംരക്ഷകൻ' - എന്നും വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഗാന്ധിയൻ ജീവിത-സമര രീതികളിലൂടെയും ശ്രദ്ധേയനായി. മുറിക്കാനായുന്ന മരത്തെ കെട്ടിപ്പിടിച്ച് സമരം ചെയ്യുന്ന രീതിയായിരുന്നു ചിപ്‌കോയുടെ പ്രത്യേകത.
അനിൽ അഗർവാൾ: പാരിസ്ഥിതിക ലേഖനങ്ങളിലൂടെ സാമൂഹിക വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ച പത്രപ്രവർത്തകനും പ്രകൃതി സ്‌നേഹിയുമാണ് അനിൽ അഗർവാൾ. ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരമടക്കം ലഭിച്ച അഗർവാളിന്റെ പ്രശസ്തമായ പരിസ്ഥിതി മാസികയായിരുന്നു Down to Earth.
ബാബാ ആംതെ: ഗാന്ധിയൻ, സാമൂഹിക - പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ബാബാ ആംതെ എന്നറിയപ്പെടുന്ന മുരളീധർ ദേവിദാസ് ആംതെ. ഗാന്ധിജി, വിനോബാഭാവെ എന്നിവർക്കൊപ്പം ക്വിറ്റിന്ത്യാ സമരത്തിൽ ആംതെയും പങ്കെടുത്തിട്ടുണ്ട്. അണക്കെട്ടിനായി നർമ്മദാനദിതീരത്തെ കുടിയൊഴിപ്പിക്കലിനെതിരെ നർമ്മദാബചാവോ ആന്ദോളനൊപ്പവും അദ്ദേഹം അവിടെ താമസിച്ച് സമരം ചെയ്തു
വന്ദനശിവ: എഴുത്തുകാരി, തത്വചിന്തക, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വന്ദനശിവയുടെ മാതാപിതാക്കളും പ്രകൃതിസ്‌നേഹികളായിരുന്നു. ഇന്ത്യയിലെ മാത്രമല്ല, അയർലന്റ്, ഓസ്ട്രിയ അടക്കമുള്ള പലവിദേശരാജ്യങ്ങളിലെയും പരിസ്ഥിതി വിഷയങ്ങൾക്ക് ഇവർ മാർഗ്ഗനിർദ്ദേശകയായി. ജൈവകൃഷി കൂട്ടായ്മയായ 'നവധാന്യ'യുടെ സംഘാടകയാണ് വന്ദനശിവ.
മേധാപട്കർ: സാമൂഹിക മുന്നേറ്റം, അസമത്വം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടയിൽ അത് മുഴുമിപ്പിക്കാതെ മുഴുവൻ സമയ സാമൂഹിക-പാരിസ്ഥിതിക പ്രവർത്തകയായി ശ്രദ്ധേയയായ മേധാപട്കർ ജനിച്ചത് മുംബൈയിലാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമെല്ലാം അണക്കെട്ട് പദ്ധതിക്കെതിരെ ഇവർ നടത്തിയ ജലസമാധിക്കൊരുങ്ങിയുള്ള സമരമുറ ഏറെ ശ്രദ്ധേയമായിരുന്നു.
മഹേഷ് ചന്ദർ മേഹ്ത: മികച്ച ന്യായാധിപൻ മാത്രമല്ല, പരിസ്ഥിതിവിഷയങ്ങൾ പഠിച്ച് അവയുടെ സംരക്ഷണത്തിനായി പോരാടുകയും ചെയ്യുന്നു. താജ്മഹലിനുവേണ്ടിയും ഗംഗാമാലിനീകരണത്തിനെതിരെയും അദ്ദേഹം കോടതിയിൽ വാദങ്ങളുയർത്തി ഉത്തരവുകൾ നേടിയിട്ടുണ്ട്. ജമ്മുകാശ്മീർ സ്വദേശിയായ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയാവുമ്പോൾ നിരവധി പാരിസ്ഥിതിക വിഷയങ്ങളിലും ഇടപെടുകയുണ്ടായി.
സുഗതകുമാരി: അധ്യാപികയും കവയിത്രിയുമായിരുന്ന സുഗതകുമാരി, പാരിസ്ഥിതിക വിഷയങ്ങളിൽ നടത്തിയ പല സമരങ്ങളും നമുക്ക് മറക്കാനാവില്ല. സൈലന്റ് വാലിപ്രക്ഷോഭത്തിൽ മുന്നണിയിൽ പ്രവർത്തിച്ച ഇവർ നിരവധി സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അമരത്തും പ്രവർത്തിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായും ഇരുന്നിട്ടുണ്ട്.
Content Highlights: Overview of global and Indian environmental crusaders
Published: 05 Jun 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented