ഒരു മുള്ളൻപന്നിയായിരുന്നു ചുക്രു. ഒരു ദിവസം ഒരു മാവിൽ നിറയെ പഴുത്ത മാങ്ങകൾ നിൽക്കുന്നത് അവൻ കണ്ടു. 'ഹയ്യട, അതിൽ ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ...', അവൻ ചിന്തിച്ചു. ഈ സമയം മിങ്കൻ കുരങ്ങൻ ആ മാവിൽ നിന്ന് മാങ്ങ പറിച്ചുതിന്നുന്നുണ്ടായിരുന്നു. ''മിങ്കാ, എനിക്കും മാങ്ങ തരാമോ?'', ചുക്രു ചോദിച്ചു. എന്നാൽ മിങ്കൻ അത് കേട്ടതായേ ഭാവിച്ചില്ല. ചുക്രുവിന് ഒരു ബുദ്ധി തോന്നി. ''മാങ്ങ താഴെ ഇട്ടില്ലെങ്കിൽ നിന്നെ ഞാൻ എറിഞ്ഞിടും!'', അവൻ ഒരു കല്ല് മിങ്കനുനേരെ എറിഞ്ഞു. ''അത്രയ്ക്കായോ?'', ദേഷ്യം വന്ന മിങ്കൻ രണ്ട് മാങ്ങ പറിച്ച് ചുക്രുവിന്റെ ദേഹത്തേക്ക് ഒറ്റയേറ്. ചുക്രുവിന്റെ ദേഹം നിറയെ മുള്ളല്ലേ? മാങ്ങകൾ ചുക്രുവിന്റെ മുള്ളുകളിൽ വന്ന് തറച്ചു.

To advertise here,

''ഹി!ഹി! താങ്ക്‌സ്!'', ദേഹത്ത് തറച്ച മാങ്ങയെടുത്ത് കടിച്ചുകൊണ്ട് ചുക്രു പറഞ്ഞു. അതുകണ്ട് മിങ്കൻ ചമ്മിപ്പോയി.