ആവശ്യമുള്ള സാധനങ്ങൾ:

To advertise here,

പാൽ: ഒരു കപ്പ്

കോൺഫ്‌ളോർ : ആറ് ടേബിൾസ്പൂൺ

പഞ്ചസാര: ആവശ്യത്തിന്

കൊക്കോ പൗഡർ: രണ്ട് ടേബിൾസ്പൂൺ

 

തയ്യാറാക്കുന്ന വിധം:

പാലും കോൺഫ്‌ളോറും പഞ്ചസാരയും കട്ടയില്ലാതെ ചേർത്തിളക്കുക.

നന്നായി ഇളക്കിയ ഈ കൂട്ട് ഒരു പാനിലൊഴിച്ച് കുറുക്കിയെടുക്കണം.

കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വെയ്ക്കാം.

തണുത്തകൂട്ടിൽ നിന്നും കുറേശ്ശെയെടുത്ത് ഉരുളകളാക്കാം.

മിൽക്ക് ബോൾസ് റെഡി. അൽപം കൊക്കോ പൗഡർ വിതറി രുചിയോടെ കഴിക്കാം.