ആവശ്യമായ സാധനങ്ങൾ

To advertise here,
  • വഴുതനങ്ങ നേരിയ കനത്തിൽ വട്ടത്തിൽ അരിഞ്ഞത് :ഒന്ന്
  • കടലമാവ്: ഒരു കപ്പ്
  • അരിപ്പൊടി: അരക്കപ്പ്
  • പച്ചമുളക് അരിഞ്ഞത് :ഒന്ന്
  • മല്ലിയില അരിഞ്ഞത് : ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി : അരടീസ്പൂൺ
  • മുളകുപൊടി: അരടീസ്പൂൺ
  • കായപ്പൊടി :ഒരു നുള്ള്
  • വെളിച്ചെണ്ണ, വെള്ളം, ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത്
    ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി മാവാക്കണം.
  • വഴുതനങ്ങ കഷണങ്ങൾ ഈ മാവിൽ മുക്കി വെളിച്ചെണ്ണയിൽ നല്ല ബ്രൗൺനിറമാകുന്നതുവരെ വറുത്തെടുത്തോളൂ. വഴുതനങ്ങ പക്കോട തയ്യാർ.
  • ചൂടോടെ ചമ്മന്തിയോടെ സോസോ കൂട്ടി കഴിക്കാം.