നായകൾക്കുവേണ്ടി കിടിലനൊരു പെർഫ്യൂം ഉണ്ടാക്കിയിരിക്കുകയാണ് ഇറ്റാലിയൻ കമ്പനിയായ 'ഡോൾസ് & ഗബ്ബാന'. ഇറ്റാലിയൻ ഡിസൈനർമാരായ ഡൊമെനിക്കോ ഡോൾസും സ്റ്റെഫാനോ ഗബ്ബാനയും ചേർന്ന് സ്ഥാപിച്ച ഒരു ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസാണിത്. ഇവരുടെതന്നെ അരുമയായ നായയ്ക്കുവേണ്ടിയാണ് ആദ്യം പെർഫ്യൂമുണ്ടാക്കിയത്. ഇപ്പോഴത് വിൽപ്പനയ്ക്കായി 'ഫെഫേ' എന്ന പേരിൽ തയ്യാറാക്കിയിരിക്കുകയാണ്.

To advertise here,

ഈലാങ്-ഈലാങ് എന്ന ചെമ്പകത്തിന്റെ കുടുംബക്കാരിയായ പൂവും ചന്ദനവുമാണ് ഈ പെർഫ്യൂമിലെ പ്രധാന ചേരുവകൾ. പെർഫ്യൂമിന്റെ ആകർഷകമായ കുപ്പിയിൽ നായയുടെ കാലടയാളം സ്വർണത്തിൽ പതിപ്പിച്ചിട്ടുണ്ട്. നൂറ് മില്ലിലിറ്ററിന് ഒൻപതിനായിരം രൂപയാണ് വില. ആൽക്കഹോൾ ചേർക്കാത്ത ഈ പെർഫ്യൂം നായകൾക്ക് സുരക്ഷിതമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.