ആവശ്യമായ സാധനങ്ങൾ:
ചെമ്പരത്തിപ്പൂവ്-20 എണ്ണം
ചുവന്നുള്ളി -5
വെളുത്തുള്ളി-2
പച്ചമുളക്-4
കറിവേപ്പില-ഒരു തണ്ട്
വാളൻ പുളി-അല്പം
മുളക് പൊടി-ഒരുടീസ്പൂൺ
മഞ്ഞൾ പൊടി, മല്ലിപൊടി, ഉലുവ പൊടി, കായം പൊടി-കാൽ ടീസ്പൂൺ വീതം
തയ്യാറാക്കുന്ന വിധം:
ചെമ്പരത്തി പൂവ് എടുത്ത് ഇതളുകൾ അടർത്തി കഴുകി വെക്കുക. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക. 2 വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. ചെമ്പരത്തി ഇതളുകൾ ചേർത്ത് ഒന്ന് വഴറ്റി പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. മറ്റൊരു പാനിൽ മഞ്ഞൾ പൊടി, മുളക്പൊടി, മല്ലിപൊടി, ഉലുവ പൊടി, കായം പൊടി എന്നിവ ചേർത്തു ചൂടാക്കിയെടുത്ത് കുറച്ചു വെള്ളത്തിൽ കലക്കി ചെമ്പരത്തി കൂട്ടിലേക്കൊഴിച്ച് തിളപ്പിച്ചു വാങ്ങുക. ഒരു ചെറിയ കഷണം ശർക്കര ചേർത്താൽ രസത്തിനു രുചി കൂടും.
Content Highlights: Uses fresh hibiscus flower petals (chembarathi), Traditional Kerala style rasam with spices
Published: 19 Aug 2026, 09:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented