തെങ്ങിൽ കയറീ മങ്കിച്ചൻ

To advertise here,

ഇളനീരിട്ടൂ മങ്കിച്ചൻ

തൊണ്ടും ചകിരീം മാന്തിയെറിഞ്ഞ്

ഇളനീർ മോന്തി മങ്കിച്ചൻ!

വാഴയിലേറി മലയണ്ണാൻ

ചിൽ ചിൽ പാടി മലയണ്ണാൻ

കായ പഴുത്തത് മതിയാവോളം

തിന്നു രസിച്ചൂ മലയണ്ണാൻ!

ചക്ക നിറഞ്ഞൊരു പ്ലാവിന്മേൽ

പാറിയിരുന്നൂ കാക്കമ്മ

തേനൂറുന്നൊരു ചക്കച്ചുളകൾ

കൊത്തിത്തിന്നൂ കാക്കമ്മ!

പമ്മിയണഞ്ഞൂ എലിവീരൻ

കണ്ടൂ നല്ല മരച്ചീനി

കറു മുറു കറു മുറു താളത്തിൽ

വയറു നിറച്ചൂ എലിയച്ചൻ!

കണ്ടവരാരും മിണ്ടണ്ട

ആരോടും പോയ് ചൊല്ലണ്ട

മണ്ണിതിലുള്ളൊരു വിളകളിലെല്ലാം

എല്ലാർക്കും ഉണ്ടവകാശം!