ഒന്നും ഒന്നും രണ്ട്

To advertise here,

ചെണ്ടിലുണ്ട് വണ്ട്

രണ്ടും ഒന്നും മൂന്ന്

കൊന്നപൂക്കും കുന്ന്

മൂന്നും ഒന്നും നാല്

ആലിനെന്ത് ചേല്

നാലും ഒന്നും അഞ്ച്

കുഞ്ചുവിന്റെ വഞ്ചി

അഞ്ചും ഒന്നും ആറ്

ആറ് പമ്പയാറ്

ആറും ഒന്നും ഏഴ്

ഏഴിനേഴഴക്

ഏഴും ഒന്നും എട്ട്

മിനുമിനുത്ത പട്ട്

എട്ടും ഒന്നും ഒമ്പത്

ഒമ്പതൊരു കൊമ്പൻ

ഒമ്പതും ഒന്നും പത്ത്

പത്ത് പനന്തത്ത!