കുഞ്ഞിപ്പൂവൊരു മുക്കുറ്റി

To advertise here,

കുറ്റിക്കാട്ടിലിരിപ്പുണ്ട്.

ഉണ്ണിക്കണ്ണുകൾ കാണാതെ

ഉണ്ണിക്കൈവിരൽ നുള്ളാതെ

ഉണ്ണിക്കണ്ണുകൾ കണ്ടാലോ

ഉണ്ണിക്കൈവിരൽ നുള്ളൂലോ.

ഉള്ളുഭയന്നു വിറച്ചിട്ട്

കുറ്റിക്കാട്ടിലിരിക്കുമ്പോൾ

ഓണത്തപ്പൻ വന്നെത്തി

ഓണം ഉണ്ടുമടങ്ങിപ്പോയ്.

ഉണ്ണിയൊരപ്പം തിന്നെത്തി

ഉണ്ണിയുമുണ്ടു, ഉറങ്ങിപ്പോയ്.

കുഞ്ഞിപ്പൂവൊരു മുക്കുറ്റി

കുറ്റിക്കാട്ടിലെ മുക്കുറ്റി

ഉള്ളു നിറഞ്ഞു ചിരിച്ചിട്ട്

മുറ്റത്തേക്കു തിരിച്ചെത്തി!