ഓരോ കുട്ടിയും വ്യത്യസ്തനാണ്. വേറെ വേറെ കഴിവുകളും ബുദ്ധിശക്തിയുമുള്ള അവരെ തമ്മിൽ താരതമ്യം ചെയ്യുന്നത് ഉചിതമല്ല. ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

To advertise here,

പഠനവുമായി ബന്ധപ്പെട്ട  കാര്യങ്ങൾക്ക്, നീ അവനെ കണ്ടുപഠിക്ക്  ഇവനെ കണ്ടുപഠിക്ക് എന്നിങ്ങനെ പറയുന്നത് അവരുടെ ആത്മവിശ്വാസം കുറയ്ക്കും. ഓരോ കുട്ടിയുടെയും ബുദ്ധിനിലവാരം വ്യത്യസ്തമായിരിക്കുമെന്ന് മറന്നുപോകരുത്. എപ്പോഴും മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക്  അനാവശ്യമായി ആ കുട്ടികളോട് ശത്രുത തോന്നാൻ ഇടയുണ്ട്. താൻ മോശക്കാരനാണെന്ന ചിന്ത അവരെ ഉൾവലിയാൻ പ്രേരിപ്പിക്കും.

സ്വന്തം കുട്ടിയുടെ കഴിവ് എന്താണെന്നു കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. കുട്ടികൾ തമ്മിൽ അനാരോഗ്യപരമായ മത്സരങ്ങൾ ഉണ്ടാക്കാൻ ഇടവരുത്തരുത്. കുട്ടികളുടെ പരിമിതികളും പോരായ്മകളും തിരിച്ചറിയാൻ ശ്രമിക്കുക. ചെറിയ പ്രോത്സാഹനങ്ങൾ മതി. അവരുടെ മനസ്സിൽ അത് വലിയ സന്തോഷങ്ങൾ നിറയ്ക്കും.