''അച്ഛാ, എന്റെ കൂടെ കാരംസ് കളിക്കാൻ വരുമോ?'', അലൻ ചോദിച്ചു. ''ഇപ്പോ നേരമില്ല മോനേ, അമ്മയോടു ചോദിക്കൂ!,'' മൊബൈലിൽ സീരിയസായി എന്തോ നോക്കുന്ന തിരക്കിൽ അച്ഛൻ ഒഴിഞ്ഞുമാറി. എന്നാൽ ഇക്കാര്യത്തിൽ ചിലതൊക്കെ മനസ്സിലാക്കേണ്ടതുണ്ട്.

To advertise here,

അച്ഛനും അമ്മയും കുട്ടികളും ഒന്നിച്ചുള്ള കളികൾ കുട്ടികളുടെ മാനസികാരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

എപ്പോഴും കുട്ടിക്കൊപ്പം കളിച്ചില്ലെങ്കിലും ഇടയ്ക്കെങ്കിലും അതിന് സമയം കണ്ടെത്തണം.

നിങ്ങൾക്കു കൂടി ഇഷ്ടമുള്ള ബോർഡ് ഗെയിമുകൾ തിരഞ്ഞെടുക്കാം. ഉദാഹരണമായി കാരംസ്, ചെസ്, കാർഡ്സ് തുടങ്ങിയവയൊക്കെ കളിക്കാം.

അച്ഛനും അമ്മയ്ക്കും കുഞ്ഞിനും കൂടി കളിക്കാവുന്ന കളികളാണെങ്കിൽ കൂടുതൽ നല്ലത്.

പാവയുമായി കളിക്കാനും ഒളിച്ചുകളിക്കാനുമൊക്കെ അച്ഛനമ്മമാർ കൂടി പങ്കുചേരുന്നത് അവരെ ഒരുപാട് സന്തോഷിപ്പിക്കും.

ആക്ഷൻ ഇഷ്ടമുള്ള കുട്ടിയാണെങ്കിൽ അവനൊപ്പം കൊച്ചുതലയണയുദ്ധങ്ങൾ നടത്താം.

എന്തിനും ഏതിനും തനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടെന്ന ചിന്ത അവരെ ആത്മവിശ്വാസമുള്ളവരാക്കും.