കുട്ടികളെ സ്വയംപര്യാപ്തരാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്.

ഒന്നാംക്ലാസ്സിലാണ് ജിത്തുമോൻ. രാവിലെ ഉറക്കമുണർന്നപ്പോൾ മുതൽ അമ്മയും ജിത്തുവും കൂടി വഴക്കാണ്. ജിത്തുവിന് തനിയെ പല്ലുതേക്കണം. അവൻ തേച്ചാൽ ശരിയാകില്ലെന്ന് അമ്മയും. ഇങ്ങനെയാണ് പല മാതാപിതാക്കളും. ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും കുട്ടിയോടുള്ള അമിതവാത്സല്യം കാരണമാകും മാതാപിതാക്കൾ എല്ലാം ചെയ്തുകൊടുക്കുന്നത്. ഇത് കുട്ടികളെ മടിയന്മാരാക്കും. ഭാവിയിൽ പെട്ടെന്ന് അമ്മയോ അച്ഛനോ അടുത്തില്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ കുട്ടി പ്രതിസന്ധിയിലാകും.
പല്ലുതേക്കുക, കുളിക്കുക, യൂണിഫോം ഇടുക, ബാഗിൽ പുസ്തകങ്ങൾ അടുക്കിവെക്കുക ഇവയൊക്കെ കുട്ടിയെക്കൊണ്ട് തനിയെ ചെയ്യിക്കുക. കൊച്ചുകാര്യങ്ങൾ തനിയെ ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.നിങ്ങൾ തെറ്റുകുറ്റങ്ങൾ ചൂണ്ടക്കാണിച്ച് സഹായിച്ചാൽ മാത്രം മതി. മൂന്നുനാലു ദിവസംകൊണ്ട് അവർ മിടുക്കരായി മാറിക്കോളും. ഇനി സമയക്കുറവുകൊണ്ടാണ് എല്ലാം ചെയ്തുകൊടുക്കുന്നതെങ്കിൽ അക്കാര്യം ആദ്യം പരിഹരിക്കുക.
Content Highlights: Help your child become independent! Learn how to encourage self-reliance without fostering laziness. Essential tips for parents navigating this common challenge.
Published: 23 Jan 2026, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented