സ്‌കൂളിലെ വിശേഷങ്ങൾ പറയാൻ ചില കുട്ടികൾക്ക് മടിയാണ്. ചില രക്ഷിതാക്കൾക്ക് അത് കേൾക്കാനും. സ്‌കൂളിൽ നടക്കുന്ന കാര്യങ്ങൾ രക്ഷിതാക്കൾ അറിയേണ്ടത് അത്യാവശ്യമാണ്. കുട്ടികൾ പറയുന്ന ചെറിയ കാര്യങ്ങൾ പോലും കേൾക്കാൻ നമ്മൾ തയ്യാറാകണം. കുട്ടികളുടെ സന്തോഷത്തിനായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

To advertise here,
  • കുഞ്ഞുകൗതുകങ്ങൾ പറയാനും പറയുന്നവ രക്ഷിതാക്കൾ താത്പര്യത്തോടെ കേട്ടിരിക്കാനും ആഗ്രഹിക്കുന്നവരാണ് കുട്ടികൾ. അവരുടെ ഈ ആഗ്രഹത്തിന് എതിരുനിൽക്കരുത്.
  • കുട്ടികൾ എന്തുകാര്യം പറയാൻ തുടങ്ങിയാലും അത് മുളയിലേ നുള്ളിക്കളയാതെ അവരെ കൂടുതൽ പറയാൻ പ്രോത്സാഹിപ്പിക്കണം.
  • ചിലപ്പോൾ നമുക്ക് കൗതുകമൊന്നും തോന്നാത്ത കാര്യങ്ങളാകും അവർക്ക് പറയാനുണ്ടാകുക. അപ്പോഴെല്ലാം അനിഷ്ടമൊന്നും കൂടാതെ ക്ലാസ്സിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചുമെല്ലാം അവരോട് ചോദിക്കാം.
  • രക്ഷിതാക്കൾ ചോദിച്ചാലും സ്‌കൂൾ വിശേഷങ്ങൾ പറയാത്ത കുട്ടികളുണ്ട്. അത്തരക്കാരെ സംസാരിപ്പിക്കാൻ ചില വഴികളുണ്ട്. മിക്ക കുട്ടികളുടെയും സ്‌കൂൾ ഡയറിയിൽ പിറ്റേന്ന് ചെയ്യേണ്ട കാര്യങ്ങൾ ടീച്ചർ എഴുതിയിട്ടുണ്ടാകും. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചാൽ മതി.
  • ഇടയ്ക്കിടെ ക്ലാസ് ടീച്ചറെ ഫോൺ ചെയ്‌തോ നേരിൽകണ്ടോ സ്‌കൂളിലെ കാര്യങ്ങൾ മനസ്സിലാക്കണം. മറ്റു കുട്ടികളുടെ രക്ഷിതാക്കളോടും ചോദിച്ച് വിശേഷങ്ങൾ തിരക്കാവുന്നതാണ്.
  • അച്ഛനും അമ്മയും വിശേഷങ്ങൾ അറിയാൻ താത്പര്യം കാണിക്കുമ്പോൾ തന്നെ കുട്ടികൾ എല്ലാവിശേഷങ്ങളും പറഞ്ഞുതുടങ്ങും.