എൽ.കെ.ജിക്കാരൻ അപ്പുക്കുട്ടന്റെ കളിപ്പാട്ടങ്ങളിൽ ഏറെയും പാവക്കുട്ടികളാണ്. കളിപ്പാട്ടങ്ങൾ വാങ്ങാൻ പോയാൽ ടോയ് കാറുകളിലും ചെറു വണ്ടികളിലുമൊന്നും ശ്രദ്ധിക്കാതെ അവൻ പാവകളെത്തന്നെ തിരഞ്ഞെടുക്കും. 'ഇവനെന്താ പെൺകുട്ടികളെപ്പോലെ?', അപ്പുക്കുട്ടന്റെ അച്ഛൻ ചോദിക്കും. അപ്പുക്കുട്ടന്റെ അച്ഛനെപ്പോലെ കുഞ്ഞുങ്ങൾക്കിടയിൽ ആൺപെൺ വേർതിരിവിന്റെ മതിൽ കെട്ടുന്നവരാണ് രക്ഷിതാക്കളിൽ ഏറെയും. അക്കാര്യത്തിൽ ചിലതു ശ്രദ്ധിക്കാം.
- ആണെന്നോ പെണ്ണെന്നോ വേർതിരിച്ചുകാണാതെ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായിത്തന്നെ കാണുകയാണ് പ്രധാനം.
- ഇന്നയിന്ന കാര്യങ്ങൾ ആൺകുട്ടികൾ ചെയ്യരുതെന്നും പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ പെരുമാറരുതെന്നുമൊക്കെയുള്ള താക്കീതുകൾ പാടേയരുത്. അത്തരം വേർതിരിവുകൾ അവരുടെ വ്യക്തിത്വത്തെ വികലമാക്കാനേ സഹായിക്കൂ.
- അടുക്കളപ്പണികളും മറ്റു വീട്ടുത്തരവാദിത്വങ്ങളും അമ്മയുടേത് മാത്രമാണെന്ന മനോഭാവമുള്ള അച്ഛനാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും അതു തിരുത്തണം. സമത്വത്തിന്റെ നല്ല സന്ദേശം നിങ്ങളുടെ കുഞ്ഞുങ്ങളിലേക്കെത്തിക്കാൻ നിങ്ങൾ മാറുകതന്നെ വേണം.
- നിങ്ങളുടെ മകൻ മുടി നീട്ടി വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവനെ അതിന് അനുവദിക്കൂ. മുടി ബോയ്കട്ട് ചെയ്യാനാഗ്രഹിക്കുന്ന നിങ്ങളുടെ പെൺകുഞ്ഞിനേയും വിലക്കരുത്.
- ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വെക്കാനും പഠന മേശയും മുറിയുമൊക്കെ വൃത്തിയാക്കാനും കുട്ടികളോട് ആവശ്യപ്പെടാം. അത്തരം കാര്യങ്ങളിൽ ആൺകുട്ടികളെ അകറ്റി നിർത്തേണ്ട ആവശ്യമില്ല.
- ചങ്ങാത്തത്തിന്റെ കാര്യത്തിലും ഇക്കാര്യം ഓർക്കണം. ആൺ-പെൺ വിവേചനമില്ലാതെ അവർ ഒന്നിച്ചു കളിച്ചു വളരട്ടെ.
Content Highlights: Avoid dividing children based on gender and treat them simply as kids.
Published: 25 Nov 2026, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented