രിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി (എസ്.ഇ.ആര്‍.എല്‍.) റിസര്‍ച്ച് ലാബ് ഗവേഷണസംഘം കേരളത്തില്‍നിന്ന് അപൂര്‍വയിനം തൊഴുകൈയന്‍ വലച്ചിറകനെ (Mantispidae, Mantid lacewing) കണ്ടെത്തി. മാന്‍ഡിസ്പില്ല ഇന്‍ഡിക്ക (Mantispilla indica) എന്ന വര്‍ഗത്തെയാണ് ഗവേഷകസംഘം കണ്ടെത്തിയത്. മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്. 

ദേശീയ ശാസ്ത്രമാസികയായ ജേണല്‍ ഓഫ് ത്രെട്ടന്‍ഡ് ടാക്സയിലാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചത്.ജന്തുശാസ്ത്രവിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണന്‍, ഗവേഷണമേധാവി ഡോ. ബിജോയ് സി., എന്നിവരാണ് ഇവയെ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചത്. തൊഴുകൈയന്‍ പ്രാണിയുമായി (Praying Mantis) ഈ ജീവിയെ പൊതുവേ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

Content highlights : discovered rare mantid lacewing species in kerala