
കൂട്ടുകാർക്ക് പഠിക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകാറില്ലേ? സംശയം തോന്നുമ്പോൾ അധ്യാപകരോട് ചോദിക്കും. അല്ലെങ്കിൽ ഗൂഗിൾ നോക്കും. അല്ലേ?
കൂട്ടുകാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന AI ചങ്ങാതിയാണ് Flexi AI Tutor എന്ന മൊബൈൽ ആപ്ലിക്കേഷൻ. പൂർണ്ണമായും പഠന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനാണിത്.
സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് തുടങ്ങി ഏത് വിഷയത്തിലുള്ള സംശയങ്ങൾക്കും മറുപടി തരാൻ Flexi റെഡിയാണ്.
കഴിഞ്ഞ ലക്കങ്ങളിൽ ChatGPT, ജെമിനി പോലെയുള്ള ടൂളുകൾ നമ്മൾ പരിചയപ്പെട്ടു. അവയിൽനിന്നെല്ലാം വ്യത്യസ്തമായി ചിത്രങ്ങളും ഗ്രാഫുകളും പട്ടികകളുമെല്ലാമായി ഉത്തരങ്ങൾ വിശദീകരിക്കാൻ Flexi ക്ക് കഴിയും.
പഠിച്ചിട്ട് പോയാൽ മതി! Flexi യോട് നമ്മൾ ഒരു സംശയം ചോദിച്ചാൽ നമ്മെ പഠിപ്പിച്ചേ Flexi വിടൂ! നമ്മുടെ സംശയത്തിനുള്ള മറുപടി തന്ന ശേഷം അധികമായി വായിക്കാൻ Flexi നമുക്ക് നോട്ടുകൾ തരും. അതു കഴിഞ്ഞാൽ നമ്മൾ ചോദിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള ക്വിസ് മത്സരവും പരിശീലിക്കാം.
എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും ലഭിക്കുന്നതാണ്.
ഉദാഹരണത്തിന്, സസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നത് എങ്ങനെയാണെന്ന് നമ്മൾ Flexi യോട് ചോദിച്ചാൽ നമുക്ക് ഒരു പാരഗ്രാഫിൽ ഉത്തരം ലഭിക്കും. ശേഷം വിശദമായ നോട്ടുകൾ അടങ്ങിയ ഭാഗത്തിന്റെ ലിങ്കും ഉണ്ടാവും. അതു വായിച്ചു കഴിഞ്ഞാൽ നമുക്ക് ഈ ഭാഗത്തുനിന്നുള്ള ക്വിസ് മത്സരവും പരിശീലിക്കാം.
Flexi bot
Flexi ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ചെറിയ സംശയങ്ങൾ WhatsApp വഴിയും ചോദിക്കാവുന്നതാണ്. Flexi Bot മറുപടി തരും.
നമ്മുടെ AI ചങ്ങാതിമാർ മലയാളം പരിശീലിച്ച് വരുന്നേയുള്ളൂ.. അതുകൊണ്ട് AI ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഇംഗ്ലീഷിൽ ചോദിക്കുന്നതാണ് ഉചിതം.
Content Highlights: Flexi AI Tutor app answers study doubts with detailed explanations, notes, quizzes across subjects
Published: 24 Feb 2025, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented