അബുദാബി: ഇറാൻ വീണ്ടും ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ യു.എ.ഇ.യിൽ വെള്ളിയാഴ്ച വരെ പഠനം ഓൺലൈനിലേക്ക് മാറ്റി. രാജ്യത്തെ എല്ലാ നേഴ്‌സറികൾക്കും സർക്കാർ-സ്വകാര്യ സ്‌കൂളുകൾക്കും യൂണിവേഴ്‌സിറ്റികൾക്കും തീരുമാനം ബാധകമാണ്. വിദ്യാർഥികളുടെയും സ്‌കൂൾ അധികൃതരുടെയും സുരക്ഷ മുൻനിർത്തിയാണ് ഓൺലൈൻ പഠനം പുനരാരംഭിച്ചത്. തിങ്കളാഴ്ച അഞ്ച് തവണയാണ് ഇറാൻ യു.എ.ഇയിലേക്ക് വ്യോമാക്രമണം നടത്തിയത്. ഏഴ് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം 20-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുള്ള പഠനം ആരംഭിച്ചത്. സുരക്ഷാ ആശങ്കകൾ ഒഴിവാക്കാനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
Content Highlights: All UAE nurseries, schools, and universities moved to online learning., The decision is effective until Friday., Security concerns due to recent regional instability prompted the shift., The move prioritizes the safety of students and staff.
Published: 05 May 2026, 08:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented