റബിക്കടലും മട്ടാഞ്ചേരിയും സുഗന്ധവ്യഞ്ജന കടകളുമെല്ലാം കഥാപാത്രമാക്കി കുട്ടികള്‍ക്കായൊരു പുസ്തകം. വാക്കുകളും വരകളുമായി സഞ്ജന രഞ്ജിത്ത്, ശ്രുതി വിജയന്‍ എന്നിവരാണു പുസ്തകത്തിനു പിന്നില്‍. എഴുത്ത് ശ്രുതിയും വര സഞ്ജനയും.

To advertise here,

'എ ലിറ്റില്‍ സ്‌പൈസ് ഈസ് എക്‌സ്ട്രാ നൈസ്; ആനി ഗോസ് ടു മട്ടാഞ്ചേരി' എന്ന പുസ്തകത്തിലൂടെ ആനിയുടെയും അവളുടെ അപ്പൂപ്പന്റെയും കഥയാണു ശ്രുതി അവതരിപ്പിച്ചത്. ചെന്നൈയില്‍ സഹപാഠികളായിരുന്നു ശ്രുതിയും സഞ്ജനയും. ലോക്ഡൗണ്‍ കാലത്ത് സ്വപ്നങ്ങളുമായി വീണ്ടും ഒന്നിച്ചു. അപ്പോഴേക്കും ശ്രുതി ചെന്നൈയിലും സഞ്ജന ഇറ്റലിയിലും എത്തിയിരുന്നു.

പുസ്തകം ഏതു രീതിയിലാകണം എന്ന ചര്‍ച്ചകളാണ് ഇരുവര്‍ക്കും ഏറെ പരിചിതമായ മട്ടാഞ്ചേരിയിലേക്കെത്തിച്ചത്. ഫോട്ടോഗ്രഫി പഠനകാലത്ത് ഡോക്യുമെന്ററി ചെയ്യുന്നതിനു ശ്രുതി തിരഞ്ഞെടുത്തത് മട്ടാഞ്ചേരിയാണ്. ബിനാലെയും മറ്റു സാംസ്‌കാരിക യാത്രകളുമായി സഞ്ജനയ്ക്കും മട്ടാഞ്ചേരി പരിചിതം. അവിടത്തെ സംസ്‌കാരവും ചരിത്രവും ഭക്ഷണരീതിയും വൈവിധ്യവുമെല്ലാം കുട്ടികളിലേക്കെത്തിക്കണമെന്ന ചിന്തയാണു പുസ്തകത്തിലെത്തിയത്. ആറു മുതല്‍ ഒമ്പതു വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ് പുസ്തകം. ഭക്ഷണം പ്രമേയമാക്കിയ കുട്ടികളുടെ പുസ്തകങ്ങള്‍ അധികമില്ല. ഓരോ വിഭവങ്ങള്‍ക്കും പിന്നിലെ പരിശ്രമങ്ങളെന്താണെന്നു കുട്ടികളെ ബോധവാന്മാരാക്കുക എന്നൊരു ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

placeholder

സഞ്ജന രഞ്ജിത്തും ശ്രുതി വിജയനും

ആനിയും അപ്പൂപ്പനും

ആറു വയസ്സുള്ള ആനിയും അവളുടെ അപ്പൂപ്പന്‍ തൊമ്മച്ചനുമാണ് പ്രധാന കഥാപാത്രങ്ങള്‍. അവധിക്കാലത്ത് അപ്പൂപ്പന്റെ അടുത്തേക്ക് എത്തുന്ന ആനി അവിടത്തെ ഭക്ഷണവും സുഗന്ധ വ്യഞ്ജനങ്ങളും സംസ്‌കാരവുമെല്ലാം പരിചയപ്പെടുന്നതും മട്ടാഞ്ചേരിയെ മനസ്സിലാക്കുന്നതുമാണ് പ്രമേയം. അടുക്കളയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ തീരുന്നതോടെയാണ് ആനി അപ്പൂപ്പനൊത്ത് കടകളിലെത്തുന്നതും അവയുടെ ചരിത്രങ്ങള്‍ അപ്പൂപ്പനില്‍നിന്നു പഠിക്കുന്നതും.

വരയിലെ മട്ടാഞ്ചേരി

മട്ടാഞ്ചേരിയിലെ തെരുവുകളും ചീനവലയും കടലോരവും ഫെറിയുമാണ് സഞ്ജനയുടെ വരയില്‍ ഇടം നേടിയത്. പലവട്ടം മട്ടാഞ്ചേരിയിലെത്തിയപ്പോള്‍ കണ്ട കാഴ്ചകളും ശ്രുതിയുടെ ഡോക്യുമെന്ററി ചിത്രങ്ങളും ഉപയോഗിച്ചു. അവിടത്തെ പുരാതന കെട്ടിടങ്ങളും ശൈലികളുമെല്ലാം അതേപോലെ തന്നെ ചിത്രീകരിച്ചു.

Content highlights : a little spice is extra nice : annie goes to mattancherry children's book