കെരെങ്ക ആന്റ് ലൈക്ക്ജമ്പർ (Kerengga ant like jumper) എന്നയിനം ചിലന്തികൾ നീറ്‌ അഥവാ മിശറുകളെ അനുകരിക്കാറുണ്ട്. മലായ് ഭാഷയിൽ നീറുകൾക്ക് പറയുന്ന പേരാണ് കെരെങ്ക. എന്തിനാണ് ഈ ചിലന്തികൾ  ഇങ്ങനെയൊരു തട്ടിപ്പ് നടത്തുന്നത് എന്നറിയണ്ടേ?

To advertise here,

നീറുകൾ കോളനികളായി കഴിയുന്ന മരങ്ങളിലും കുറ്റിച്ചെടികളിലും ഒക്കെ തന്നെയാണ്കെരെങ്ക ചിലന്തികളും താമസിക്കുന്നത്. നല്ല വേദനയുള്ളകടി കൊടുക്കുന്ന സ്വഭാവവും ശരീരത്തിനുള്ള ദുസ്വാദും കാരണംനീറുകൾക്ക് പൊതുവെ ശത്രുക്കൾ കുറവാണ്. നീറുകളുടെ വേഷം കെട്ടിയാൽ കെരെങ്ക ചിലന്തികൾക്കും ശത്രുക്കളെ പേടിക്കാതെകഴിയാമല്ലോ. ഇതാണ് ഈ വേഷംകെട്ടലിന്റെ രഹസ്യം.
ഈ തട്ടിപ്പെങ്ങാൻ നീറുകൾക്ക് മനസ്സിലായാൽ പിന്നെ രക്ഷയില്ല... അറ്റാക്ക്! നീറുകൾ കൂട്ടത്തോടെ വന്ന് ചിലന്തിയുടെ പണികഴിക്കും...